അന്ന് ഭയങ്കര ദേഷ്യത്തിലായിരുന്നു ജലജ. രാമേട്ടൻ വന്നാൽ കൊല്ലാനുള്ള ദേഷ്യം ഇണ്ടായിരുന്നു ജലജയ്ക്. രുഗ്മിണിയേഡിതി രാവിലെ തന്നെ രണ്ട് പ്രാവശ്യം വിളിച്ചിരുന്നു.ഭാസ്കരേട്ടനും മകൾ ശാന്തിയും രാവിലെ മുതൽക്കേ നിന്റെ രാമേട്ടന് ഇതെന്താ പറ്റിയെ എന്ന ആവലാത്തി ആയിരുന്നു.
സുമയും രാഹുലും സ്കൂളിൽ നിന്ന് വന്നപ്പോഴേ തുടങ്ങി അച്ഛന്റെ പ്രാന്തിനെ കുറിച്ച് പറയാൻ. അവർക്കൊക്കെ വല്ലാത്ത നാണക്കേടായി പോയി രാമേട്ടന്റെ ആ ചെയ്ത്ത്.
ഇത്രയും വിവരമില്ലാത്ത ഒരാളെ വിവാഹം കഴിച്ചത് വല്യ തെറ്റായി എന്ന് വരെ ജലജയ്ക് തോന്നി. എല്ലാവർക്കും വിഷമം ഉണ്ടാക്കുന്ന ഒരാളായിരുന്നില്ല ജലജയുടെ രാമേട്ടൻ. കുടുംബക്കാരുടെ മുന്നിൽ തങ്ങളുടെ എല്ലാ മാനവും പോവുമാലോ എന്നോർത്തപ്പോൾ വല്ലാത്ത വിഷമമായി ജലജക്ക്.
അന്ന് രാത്രി ജോലി കഴിഞ് വീട്ടിലെത്തിയ രാമൻ ആകെ ക്ഷീണത്തിലായിരുന്നു. എന്നാൽ ജലജ അതൊന്നും കാര്യമാക്കാതെ ടിവിയും കണ്ടിരുന്നു. എന്താ പറ്റിയേ ജലജേ എന്ന് ചോദിച്ചതേ രാമന് ഓര്മയുള്ളു. പിന്നെ ടീവി റിമോട്ട് തന്റെ തലയിൽ വന്നടിച്ച ശബ്ദം കേട്ടാണ് രാമന് ബോധം വന്നത്.
ജലജ ചോദിച്ചു, ” എടോ മനുഷ്യാ, എന്തിനാ ഒന്നിൽ കൂടുതൽ whatsaap ഗ്രൂപ്പ് ഇണ്ടാക്കിയെ കുടുംബം എന്ന് പേരിട്ട്. ഒന്ന് പോരെ . തനിക്കു വട്ടാണോ ”
രാമൻ അങ്ങനെ ബോധം കേട്ട് വീണു.
Ith sherikkum pwolich!! 😂😂😂 Twist in the story.
LikeLiked by 1 person
It is a real story. Hihi
LikeLiked by 1 person
😀
LikeLike