അമ്മ 

അന്ന്  രമേശും കുട്യോളും ബാംഗ്ലൂർക്ക്  പോകുന്ന  ദിവസായിരിന്നു.  അപ്പൊ എനിക്കിങ്ങനെ  തോന്ന അവർക്ക് എന്റെ ഒപ്പം എന്നും ഇവിടെ ഇരുന്നുകുടെ.  പക്ഷെ….  അവർക്ക്  ജോലി ചെയ്യണ്ടേ ലെ.  അതും ശെരിയാണ്, എന്നാലും കുട്യോള്  പോകുമ്പോ എന്തോ പോലെ. 

ഞാൻ വളർത്തി വലുതാക്കിയ കുട്ടിയല്ലേ അവൻ. ആദ്യമൊക്കെ അവന് ജോലി കിട്ടണേ എന്നായിരുന്നു പ്രാർത്ഥന.  ഇപ്പോ അവന് എന്റെ കൂടെ ഇവിടെ ഇരുന്നൂടെ എന്നായി.  

സ്വാർത്ഥത ആണെന്നറിയാം എന്നാലും ഒരു ആഗ്രഹം .  ഞാൻ പണിക്ക് വരണ ജാനുനോടും ചോദിച്ചു.  അപ്പോ അവൾ പറയാ അവൾക്കു മകൻ അടുത്തുലോണ്ട് വല്യ ദുഖമോ സന്തോഷമോ ഒന്നും തോനാരില്യ ത്രെ. ഇകരരെ നികുമ്പോ അക്കരെ പച്ച ലെ. 

വയസാകുംതോറും കുട്യോള് അടുത്തുവേണം എന്നൊരു  തോന്നൽ.  തെറ്റുണ്ടാവാം എന്റെ തോന്നലിന് പക്ഷെ ഒരമ്മയല്ലേ ഞാൻ. അവർ പറയും ബാംഗ്ലൂർ വന്നു നിന്നുടെ ന്ന്. എനിക്ക് ഇ വീടും തൊടിയും എന്റെ നായകുട്യോളേം നോക്കണ്ടേ അപ്പൊ.  അപ്പോ അവർക്കും അവരടെ ജീവിതം നോക്കണ്ടേ ലെ  

എന്നാലും  കുട്യോള് വലുതാവണ്ടായിരുന്നു എന്നൊരു തോന്നൽ. ഒരു അമ്മയല്ലെ ഞാൻ….. 

Advertisements

One thought on “അമ്മ 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s