ഇന്ന് വാട്സ്ആപ് ഇല്ലെങ്കിലോ
ഞാനൊരു ഭ്രാന്തൻ
കാപട്യമിലെങ്കിലും
ഞാനൊരു ഭ്രാന്തൻ
താടി വളർത്തിയാലും
മുടി വളർത്തിയാലും
ഞാനൊരു ഭ്രാന്തനാലോ മനുഷ്യാ
വർഗിയെമെന്നും മനുഷ്യൻ ഒന്നെന്നു
വിളിച്ചു പറഞ്ഞാലും
ഞാനൊരു ഭ്രാന്തൻ
എന്റെ ലോകത്തിലുടെ
പുത്തൻ ലോകത്തിലേക്ക് നടന്നാലും
ഞാനൊരു ഭ്രാന്തൻ
നേരിലറിയിച്ച പിറന്നാളാശംസകൾ
ഫേസ്ബുക്കിൽ അറിയിച്ചില്ലെങ്കിലും
ഞാനൊരു ഭ്രാന്തൻ
പുസ്തകങ്ങൾ ചികഞ്ഞാലുമിന്ന്
ഞാനൊരു ഭ്രാന്തനാലോ
കപടസദാചാരമെന്നും ആത്മീയകച്ചവടം
എന്നും ഞാനൊന്നുറക്കെ പറഞ്ഞാലും
മുഴുഭ്രാന്തെനെന്നു ചൊല്ലുമല്ലോ ഇന്നിനി ഇ ലോകം
ഞാനൊരു ഭ്രാന്തൻ
കാപട്യസ്നേഹം വിളമ്പാൻ അറിയാത്ത
ഞാനൊരു ഭ്രാന്തൻ
ഞാനൊരു ഭ്രാന്തൻ