വാർധിക്യം എന്നത് വിഷമകരം ആണ്. സന്തോഷവും അനുഭൂതിയും ആഡംബരങ്ങളും വിഷമങ്ങളും നഷ്ടങ്ങളും എല്ലാം കണ്ട തന്റെ ജീവിതത്തിൽ വാർധിക്യം തന്നെയാണ് ഏറ്റവും വിഷമകരം എന്ന് ഞാൻ കരുതുന്നു.
യൗവനത്തിന്റെ ചോരത്തിളപ്പിൽ വിപ്ലവങ്ങൾ ഉണ്ടാക്കിയ തന്റെ തീരുമാനങ്ങൾ ശെരിയാണ് എന്നതായിരുന്നു തന്റെ ഇത്ര കാലത്തെ ജീവിതം പറഞ്ഞു തന്നത്. ഇപ്പോഴും അത് ശെരി തന്നെ ആകാം. തന്റെ വളരെ താഴ്ന്ന ജാതിയിൽ പെട്ട ഒരു വിദ്യാഭ്യാസം ഉള്ള ഒരു യുവാവുമായഉള്ള തന്റെ പ്രണയത്തെയും വിവാഹത്തെയും വീട്ടുകാർ ക്രാന്തദര്ശിത്വം എന്നവണം സഹായിച്ചതും ഒരു ദൈവഹിതമായി ഞാൻ കാണുന്നു. ഇരുപതാം നൂറ്റാണ്ടുവരെ ഞാൻ ജീവിക്കുമെന്ന് വീട്ടുകാർക്ക് ഉറപ്പായിരുന്നു എന്ന് തോന്നുന്നു.
ഇന്നലെകൾ പോലെയല്ല ഇന്നെന്ന് തോന്നുന്നു. രോഗങ്ങൾ ഓരോന്നായി വരുന്നു. ഇത്തിരി “നൊസ് ” ഇണ്ടെന്നാണ് അദ്ദേഹം പറയുന്നത്. മകൾ ഉണ്ടായി. നല്ല വിദ്യാഭ്യാസം കൊടുത്തു. ഞാൻ പിറന്ന വീട്ടിൽ തന്നെ അവരെയും വളർത്തി. വളർന്നു വലുതായപ്പോൾ എനിക്ക് കയ്യെത്താത്ത ദൂരത്തായി അവർ. വിശേഷങ്ങൾക്ക് വരും പോകും. അവർ വളരേണ്ടയിരുന്നു എന്ന് അപ്പൊ തോന്നും. താരാട്ടു പാടാൻ ഒന്നുമല്ല, കൂടെ ഇണ്ടാവുമല്ലോ.കൂടെ നില്കുന്നത് അത്ര നിസാര കാര്യമല്ല എന്നും വളരെ ഏകാഗ്രത വേണമെന്നും എന്റെ സഹയാത്രികൻ എന്നോടൊരിക്കൽ പറഞ്ഞു. അത് അദ്ദേഹത്തിനും ഇടക്ക് നഷ്ടമാവും. മനുഷ്യനല്ലേ ലെ….
ഇന്നലെ നല്ല നെഞ്ചുവേദന അനുഭവപെട്ടു. അദ്ദേഹത്തെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി. ഇന്നലെകളിലെ ഓർമ്മകൾ ഇന്ന് സഹായകരമാവില്ലല്ലോ. അത് കൊണ്ട് നടന്നു.കുട്ടിക്കാലത്തു ഓടിയ പാടത്തെ വരമ്പിലൂടെ. ഇടക്ക് വീണു വീണ്ടും എഴുനേറ്റു ഓടി. നല്ല മഴ ഇണ്ടാർന്നു ഇരുട്ടും. വീണു വീണ്ടും ഓടി. അദ്ദേഹത്തിന് ഒരു പരിധി ഇല്ലേ എന്ന് സ്വയം പറഞ്ഞു. മക്കൾ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് തോന്നി, വെറുതെ……….
പിന്നെയും വീണു. പിന്നെ എഴുന്നേറ്റില്ല. കണ്ണ് തുറന്നപ്പോൾ, ആശുപത്രിയിൽ ആണ്. സഹയാത്രികന് ഭാവവ്യത്യാസം ഒന്നുമില്ല. അദ്ദേഹം ഡോക്ടറുടെ അടുത്ത് പറയുന്നത് കേട്ടൂ, ” ലേശം നൊസ്സുണ്ട് “”……….