ചപോറയിലെ കാറ്റ്

ഇത് പതിനേഴാം തവണയാണ് തോന്നുന്നു ആ കാറ്റ് കൊള്ളാൻ അവിടെ ഈ നിൽപ് നില്കുന്നത്.

പണ്ട് കൂട്ടുകാരെ കൂട്ടി വരാറുണ്ട്. ഈ നിൽക്കുന്ന കല്ല് എന്റെ പേരിൽ അറിയപ്പെടുന്ന കാലം വരും എന്ന് വീമ്പു പറയാൻ മറന്നു പോവാറില്ല.

ജീവിതത്തിൽ വന്ന പല തുടകത്തിന്റെയും ഒടുക്കത്തിന്റെയും ക്ഷമാപനത്തിന്റെയും തുടക്കം ആ കല്ലില് നിന്നായിരുന്നു.

സൂര്യനെ താണ്ടി കടലിലെ തിരമാലകളെ തലോടി പറവകളോട് സ്വകാര്യം പറഞ്ഞ് വേഗേറ്ററിലെ കടലിൽ ഇറങ്ങി നിൽക്കുന്ന പാറക്കെട്ടുകളോട് മൽസരിച്ചു ചപോറയുടെ കുന്നിൻ ചെരുവിലൂടെ മേലേക്ക് എന്നെയും തേടി ആ കാറ്റ് വരാറുണ്ടായിരുന്നു. എന്നെ മൊത്തം തഴുകി അവൾ സൂര്യൻ അസ്തമിച്ചാലും വിട്ടു പോവാറില്ല,മുടി വളർത്തിയ കാലത്തും ഇല്ലാത്ത കാലത്തും മുടിയിഴകളെ തഴുകിയുണർത്താൻ മറക്കാതെ. ശാന്തമായി കടലിലേക്ക് നോക്കി സൂര്യാസ്തമയം കാണാൻ ഒറ്റയ്ക്ക് ആ പാറമേൽ ഇരിക്കുമ്പോൾ കൂട്ടായെന്നും ഉണ്ടായിരുന്നു.. നേരം ഇരുട്ടിയാൽ, വിടപറയാൻ നേരമാവും, വേർപാടിന്റെ സമയത്ത്, ഒര് ശാഠ്യക്കാരിയെ പോലെ തെന്നി മാറി സഞ്ചരിക്കും അവൾ, ചപ്പൊറയിലെ കാറ്റ്…

2 thoughts on “ചപോറയിലെ കാറ്റ്

  1. കാറ്റിനെ മനോഹരമായി വർണിച്ചിരിക്കുന്നു……… Awesome……👌👌👌

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this:
search previous next tag category expand menu location phone mail time cart zoom edit close