നൊസ്സ് 

വാർധിക്യം എന്നത് വിഷമകരം ആണ്. സന്തോഷവും അനുഭൂതിയും ആഡംബരങ്ങളും വിഷമങ്ങളും നഷ്ടങ്ങളും എല്ലാം കണ്ട തന്റെ ജീവിതത്തിൽ വാർധിക്യം തന്നെയാണ് ഏറ്റവും വിഷമകരം എന്ന് ഞാൻ  കരുതുന്നു.

യൗവനത്തിന്റെ ചോരത്തിളപ്പിൽ വിപ്ലവങ്ങൾ ഉണ്ടാക്കിയ തന്റെ തീരുമാനങ്ങൾ ശെരിയാണ് എന്നതായിരുന്നു തന്റെ ഇത്ര കാലത്തെ ജീവിതം  പറഞ്ഞു തന്നത്. ഇപ്പോഴും അത് ശെരി തന്നെ ആകാം. തന്റെ  വളരെ താഴ്ന്ന ജാതിയിൽ  പെട്ട ഒരു വിദ്യാഭ്യാസം ഉള്ള ഒരു യുവാവുമായഉള്ള തന്റെ പ്രണയത്തെയും വിവാഹത്തെയും വീട്ടുകാർ ക്രാന്തദര്ശിത്വം എന്നവണം സഹായിച്ചതും ഒരു ദൈവഹിതമായി ഞാൻ കാണുന്നു. ഇരുപതാം നൂറ്റാണ്ടുവരെ ഞാൻ ജീവിക്കുമെന്ന് വീട്ടുകാർക്ക് ഉറപ്പായിരുന്നു എന്ന് തോന്നുന്നു.

ഇന്നലെകൾ പോലെയല്ല ഇന്നെന്ന് തോന്നുന്നു. രോഗങ്ങൾ ഓരോന്നായി വരുന്നു. ഇത്തിരി “നൊസ് ” ഇണ്ടെന്നാണ് അദ്ദേഹം പറയുന്നത്. മകൾ ഉണ്ടായി.  നല്ല വിദ്യാഭ്യാസം കൊടുത്തു. ഞാൻ പിറന്ന വീട്ടിൽ തന്നെ അവരെയും വളർത്തി. വളർന്നു വലുതായപ്പോൾ എനിക്ക് കയ്യെത്താത്ത ദൂരത്തായി അവർ. വിശേഷങ്ങൾക്ക് വരും പോകും. അവർ വളരേണ്ടയിരുന്നു എന്ന് അപ്പൊ തോന്നും. താരാട്ടു പാടാൻ ഒന്നുമല്ല, കൂടെ ഇണ്ടാവുമല്ലോ.കൂടെ നില്കുന്നത് അത്ര നിസാര കാര്യമല്ല എന്നും വളരെ ഏകാഗ്രത വേണമെന്നും എന്റെ സഹയാത്രികൻ എന്നോടൊരിക്കൽ പറഞ്ഞു. അത് അദ്ദേഹത്തിനും ഇടക്ക് നഷ്ടമാവും.  മനുഷ്യനല്ലേ ലെ….

ഇന്നലെ  നല്ല നെഞ്ചുവേദന അനുഭവപെട്ടു. അദ്ദേഹത്തെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി. ഇന്നലെകളിലെ ഓർമ്മകൾ ഇന്ന് സഹായകരമാവില്ലല്ലോ. അത് കൊണ്ട് നടന്നു.കുട്ടിക്കാലത്തു ഓടിയ പാടത്തെ വരമ്പിലൂടെ. ഇടക്ക് വീണു വീണ്ടും എഴുനേറ്റു ഓടി. നല്ല മഴ ഇണ്ടാർന്നു ഇരുട്ടും. വീണു  വീണ്ടും ഓടി. അദ്ദേഹത്തിന് ഒരു പരിധി  ഇല്ലേ എന്ന് സ്വയം പറഞ്ഞു. മക്കൾ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് തോന്നി, വെറുതെ……….

പിന്നെയും വീണു.  പിന്നെ എഴുന്നേറ്റില്ല. കണ്ണ് തുറന്നപ്പോൾ,  ആശുപത്രിയിൽ ആണ്.  സഹയാത്രികന്‌ ഭാവവ്യത്യാസം ഒന്നുമില്ല. അദ്ദേഹം ഡോക്ടറുടെ അടുത്ത് പറയുന്നത് കേട്ടൂ, ” ലേശം  നൊസ്സുണ്ട് “”……….

Advertisements

എന്താലേ…… 

അവൻ  ഇ “റിയൽ എസ്റ്റേറ്റ് റിയൽ എസ്റ്റേറ്റ്” എന്ന് കേൾക്കുമ്പോൾ പണ്ട് വിചാരിച്ചിരുന്നത്രെ അത് ഇ “റബ്ബർ എസ്റ്റേറ്റ്” പോലെ എന്തോ ആണെന്ന്. 

അവൻ തന്നെയാണ് പണ്ട് “ഫർണിച്ചർ”എന്ന് കേട്ടപ്പോൾ “മിച്ചർ” പോലെ തിന്നാൻ ഉള്ള എന്തോ ആണെന്ന് കരുതിയത്. 

മൂപ്പർ തന്നെയാണ് “പഴശ്ശി രാജ ” ഇറങ്ങയപോ    ” ഇ ചങ്ങായി അല്ലെ പണ്ട് മഴു എറിഞ്ഞു കേരളം ഇണ്ടാക്കിയത് ” എന്ന് എന്നോട് ചോദിച്ചത്. 

എന്താലേ…… 

അമ്മ 

അന്ന്  രമേശും കുട്യോളും ബാംഗ്ലൂർക്ക്  പോകുന്ന  ദിവസായിരിന്നു.  അപ്പൊ എനിക്കിങ്ങനെ  തോന്ന അവർക്ക് എന്റെ ഒപ്പം എന്നും ഇവിടെ ഇരുന്നുകുടെ.  പക്ഷെ….  അവർക്ക്  ജോലി ചെയ്യണ്ടേ ലെ.  അതും ശെരിയാണ്, എന്നാലും കുട്യോള്  പോകുമ്പോ എന്തോ പോലെ. 

ഞാൻ വളർത്തി വലുതാക്കിയ കുട്ടിയല്ലേ അവൻ. ആദ്യമൊക്കെ അവന് ജോലി കിട്ടണേ എന്നായിരുന്നു പ്രാർത്ഥന.  ഇപ്പോ അവന് എന്റെ കൂടെ ഇവിടെ ഇരുന്നൂടെ എന്നായി.  

സ്വാർത്ഥത ആണെന്നറിയാം എന്നാലും ഒരു ആഗ്രഹം .  ഞാൻ പണിക്ക് വരണ ജാനുനോടും ചോദിച്ചു.  അപ്പോ അവൾ പറയാ അവൾക്കു മകൻ അടുത്തുലോണ്ട് വല്യ ദുഖമോ സന്തോഷമോ ഒന്നും തോനാരില്യ ത്രെ. ഇകരരെ നികുമ്പോ അക്കരെ പച്ച ലെ. 

വയസാകുംതോറും കുട്യോള് അടുത്തുവേണം എന്നൊരു  തോന്നൽ.  തെറ്റുണ്ടാവാം എന്റെ തോന്നലിന് പക്ഷെ ഒരമ്മയല്ലേ ഞാൻ. അവർ പറയും ബാംഗ്ലൂർ വന്നു നിന്നുടെ ന്ന്. എനിക്ക് ഇ വീടും തൊടിയും എന്റെ നായകുട്യോളേം നോക്കണ്ടേ അപ്പൊ.  അപ്പോ അവർക്കും അവരടെ ജീവിതം നോക്കണ്ടേ ലെ  

എന്നാലും  കുട്യോള് വലുതാവണ്ടായിരുന്നു എന്നൊരു തോന്നൽ. ഒരു അമ്മയല്ലെ ഞാൻ….. 

ഭൂകമ്പം 

അന്ന്  ഭയങ്കര ദേഷ്യത്തിലായിരുന്നു ജലജ. രാമേട്ടൻ വന്നാൽ കൊല്ലാനുള്ള ദേഷ്യം ഇണ്ടായിരുന്നു ജലജയ്ക്. രുഗ്മിണിയേഡിതി രാവിലെ തന്നെ രണ്ട് പ്രാവശ്യം വിളിച്ചിരുന്നു.ഭാസ്കരേട്ടനും മകൾ ശാന്തിയും രാവിലെ മുതൽക്കേ നിന്റെ രാമേട്ടന് ഇതെന്താ പറ്റിയെ എന്ന  ആവലാത്തി ആയിരുന്നു. 

സുമയും രാഹുലും സ്കൂളിൽ നിന്ന് വന്നപ്പോഴേ തുടങ്ങി അച്ഛന്റെ പ്രാന്തിനെ കുറിച്ച് പറയാൻ. അവർക്കൊക്കെ വല്ലാത്ത നാണക്കേടായി പോയി രാമേട്ടന്റെ ആ ചെയ്ത്ത്. 

ഇത്രയും വിവരമില്ലാത്ത ഒരാളെ വിവാഹം കഴിച്ചത് വല്യ തെറ്റായി എന്ന് വരെ ജലജയ്ക് തോന്നി. എല്ലാവർക്കും വിഷമം ഉണ്ടാക്കുന്ന ഒരാളായിരുന്നില്ല ജലജയുടെ രാമേട്ടൻ. കുടുംബക്കാരുടെ മുന്നിൽ തങ്ങളുടെ എല്ലാ മാനവും പോവുമാലോ എന്നോർത്തപ്പോൾ വല്ലാത്ത വിഷമമായി ജലജക്ക്. 

അന്ന് രാത്രി ജോലി കഴിഞ് വീട്ടിലെത്തിയ രാമൻ ആകെ ക്ഷീണത്തിലായിരുന്നു.  എന്നാൽ ജലജ അതൊന്നും കാര്യമാക്കാതെ ടിവിയും കണ്ടിരുന്നു. എന്താ പറ്റിയേ ജലജേ എന്ന് ചോദിച്ചതേ രാമന് ഓര്മയുള്ളു. പിന്നെ ടീവി റിമോട്ട് തന്റെ തലയിൽ വന്നടിച്ച ശബ്ദം കേട്ടാണ് രാമന് ബോധം വന്നത്. 

ജലജ ചോദിച്ചു, ” എടോ മനുഷ്യാ, എന്തിനാ ഒന്നിൽ കൂടുതൽ whatsaap ഗ്രൂപ്പ് ഇണ്ടാക്കിയെ കുടുംബം എന്ന് പേരിട്ട്. ഒന്ന് പോരെ . തനിക്കു വട്ടാണോ ”

രാമൻ അങ്ങനെ ബോധം കേട്ട് വീണു. 

Cheevidinte  sound.

Today, when I came home for the weekend leave, I realised I needed the sound of Cheevidu to realise my village is still a village. Its all 3G,jio and blah blah all nowadays. Its tough to still believe my village has all its small small things which make it beautiful.

Even Kumarichechi who comes to my home to help with work in kitchen has an android. I’m not complaining here. I don’t have an opinion that only a certain part of the society can only be updated. But it’s more a sense of something fading away. It makes me sad in a way. For someone who always relished on the pleasant vibrations this village gave, it is obvious to be sad. I know I’m greedy here to be sad. 

There are certain changes which are not in our hands, I believe. The change of a small village where once TV was an amusement to 4G and all are great. But on the other hand, I believe we are losing something. It’s certainly like a love story, where to get something you need to lose something.

I know I need not be so emotional about this topic. But this bloody Cheevidu made me emotional today. But it certainly did remind me of the life it has been and it will be.