അലച്ചിൽ 

ഭ്രാന്തമായലഞ്ഞു ഞാൻ 

നിൻ പുഴക്കരുകിൽ 

നിമിനേരം വറ്റാത്ത ഉറവ തൻ 

ചാരെ നിന്നകലെയുള്ള അകലെയുള്ള 

സൂര്യകിരണങ്ങളെ പുല്കിനില്കാൻ 

ആഗ്രഹിച്ച ആ മാനിനെ പോലെ 

Advertisements

കാന്തം 

കാന്തമാം നിൻ മിഴിയിൽനിന്നുതിർന്നു 

വീണ കണ്ണുനീർതുളിയായി ഞാൻ നിന്നു നിന്നേയുംകാത്ത് 

നീ 

അണയാത്ത തീയാകണെമെന്നു ഒരിക്കലും നിനച്ചിരുന്നില്ല നിന്നെ 

ആരുമറിയാതെ അണയും നേരം 

എന്നിൽ തീയായ് പടർന്നിരുന്ന നിൻ ഗന്ധം ഒരുവേള ഞാൻ ഓർത്തു  പോയി 

നിൻ  ഓർമകൾക്ക് എന്റെ ആയുസുണ്ടാകണമെന്നു ഒരിക്കലും നിനച്ചിരുന്നില്ല ഞാൻ 

ആരുമറിയാതെ അണയും നേരം എന്നിൽ സ്നേഹത്തെ  ജ്വലിപ്പിച്ചിരുന്ന കരുണ ഞാൻ ഓർത്തുപോയി 

നിൻ മിഴിയിൽനിന്നുതിർന്ന കണ്ണീർതുളികൾ എന്നെ എന്നും പുൽകുമെന്ന് നിനച്ചിരുന്നില്ല ഞാൻ 

ശാന്തമായൊഴുകുന്ന പുഴ അതിനുമെന്നെയനുവദിച്ചില്ല 

നിന്നിൽ നിന്നുപാഞ്ഞെറിങ്ങിയ ആ ചിരിമുത്തുകൾ കേട്ടുകൊണ്ടിരിക്കണമെന്നു നിനച്ചിരുന്നിലൊരിക്കലും ഞാൻ 

ഡിസംബറിലെ ആ വേഗകാറ്റുമേനിയനുവദിചിലതിനു 

അണ്ണയുംനേരം തീയായ് എന്നിൽ നീ  ഇപ്പഴും ഉള്ളിൽ കത്തുന്നുണ്ടെന്ന സത്യം നിയറിയണമെന്നു ഒരിക്കലും നിനക്കുകയുമില്ല  ഇ ഞാൻ.. 

അമ്മ 

അന്ന്  രമേശും കുട്യോളും ബാംഗ്ലൂർക്ക്  പോകുന്ന  ദിവസായിരിന്നു.  അപ്പൊ എനിക്കിങ്ങനെ  തോന്ന അവർക്ക് എന്റെ ഒപ്പം എന്നും ഇവിടെ ഇരുന്നുകുടെ.  പക്ഷെ….  അവർക്ക്  ജോലി ചെയ്യണ്ടേ ലെ.  അതും ശെരിയാണ്, എന്നാലും കുട്യോള്  പോകുമ്പോ എന്തോ പോലെ. 

ഞാൻ വളർത്തി വലുതാക്കിയ കുട്ടിയല്ലേ അവൻ. ആദ്യമൊക്കെ അവന് ജോലി കിട്ടണേ എന്നായിരുന്നു പ്രാർത്ഥന.  ഇപ്പോ അവന് എന്റെ കൂടെ ഇവിടെ ഇരുന്നൂടെ എന്നായി.  

സ്വാർത്ഥത ആണെന്നറിയാം എന്നാലും ഒരു ആഗ്രഹം .  ഞാൻ പണിക്ക് വരണ ജാനുനോടും ചോദിച്ചു.  അപ്പോ അവൾ പറയാ അവൾക്കു മകൻ അടുത്തുലോണ്ട് വല്യ ദുഖമോ സന്തോഷമോ ഒന്നും തോനാരില്യ ത്രെ. ഇകരരെ നികുമ്പോ അക്കരെ പച്ച ലെ. 

വയസാകുംതോറും കുട്യോള് അടുത്തുവേണം എന്നൊരു  തോന്നൽ.  തെറ്റുണ്ടാവാം എന്റെ തോന്നലിന് പക്ഷെ ഒരമ്മയല്ലേ ഞാൻ. അവർ പറയും ബാംഗ്ലൂർ വന്നു നിന്നുടെ ന്ന്. എനിക്ക് ഇ വീടും തൊടിയും എന്റെ നായകുട്യോളേം നോക്കണ്ടേ അപ്പൊ.  അപ്പോ അവർക്കും അവരടെ ജീവിതം നോക്കണ്ടേ ലെ  

എന്നാലും  കുട്യോള് വലുതാവണ്ടായിരുന്നു എന്നൊരു തോന്നൽ. ഒരു അമ്മയല്ലെ ഞാൻ….. 

ഭൂകമ്പം 

അന്ന്  ഭയങ്കര ദേഷ്യത്തിലായിരുന്നു ജലജ. രാമേട്ടൻ വന്നാൽ കൊല്ലാനുള്ള ദേഷ്യം ഇണ്ടായിരുന്നു ജലജയ്ക്. രുഗ്മിണിയേഡിതി രാവിലെ തന്നെ രണ്ട് പ്രാവശ്യം വിളിച്ചിരുന്നു.ഭാസ്കരേട്ടനും മകൾ ശാന്തിയും രാവിലെ മുതൽക്കേ നിന്റെ രാമേട്ടന് ഇതെന്താ പറ്റിയെ എന്ന  ആവലാത്തി ആയിരുന്നു. 

സുമയും രാഹുലും സ്കൂളിൽ നിന്ന് വന്നപ്പോഴേ തുടങ്ങി അച്ഛന്റെ പ്രാന്തിനെ കുറിച്ച് പറയാൻ. അവർക്കൊക്കെ വല്ലാത്ത നാണക്കേടായി പോയി രാമേട്ടന്റെ ആ ചെയ്ത്ത്. 

ഇത്രയും വിവരമില്ലാത്ത ഒരാളെ വിവാഹം കഴിച്ചത് വല്യ തെറ്റായി എന്ന് വരെ ജലജയ്ക് തോന്നി. എല്ലാവർക്കും വിഷമം ഉണ്ടാക്കുന്ന ഒരാളായിരുന്നില്ല ജലജയുടെ രാമേട്ടൻ. കുടുംബക്കാരുടെ മുന്നിൽ തങ്ങളുടെ എല്ലാ മാനവും പോവുമാലോ എന്നോർത്തപ്പോൾ വല്ലാത്ത വിഷമമായി ജലജക്ക്. 

അന്ന് രാത്രി ജോലി കഴിഞ് വീട്ടിലെത്തിയ രാമൻ ആകെ ക്ഷീണത്തിലായിരുന്നു.  എന്നാൽ ജലജ അതൊന്നും കാര്യമാക്കാതെ ടിവിയും കണ്ടിരുന്നു. എന്താ പറ്റിയേ ജലജേ എന്ന് ചോദിച്ചതേ രാമന് ഓര്മയുള്ളു. പിന്നെ ടീവി റിമോട്ട് തന്റെ തലയിൽ വന്നടിച്ച ശബ്ദം കേട്ടാണ് രാമന് ബോധം വന്നത്. 

ജലജ ചോദിച്ചു, ” എടോ മനുഷ്യാ, എന്തിനാ ഒന്നിൽ കൂടുതൽ whatsaap ഗ്രൂപ്പ് ഇണ്ടാക്കിയെ കുടുംബം എന്ന് പേരിട്ട്. ഒന്ന് പോരെ . തനിക്കു വട്ടാണോ ”

രാമൻ അങ്ങനെ ബോധം കേട്ട് വീണു. 

Neeli

Ranjith's shortreads

It was a good day for Kunju Nair. As usual, he finished his work at the field. But unusually he had a drink, though in a small dose. He was gazing at the wide green fields in front of his house. The sunlight fading away gave it a different grounded beauty.

Kunju Nair who was a well-built six feet tall man had not known what fear was. That made him stand tall and respected among his neighbours and other people in the village. He never intervened in other’s business.

He saw his friend Damuar coming towards his house through the paddy fields. The light and the surroundings gave him a picturesque view. They were good friends and spent their evenings talking about everything under the earth. But that day, Damuar seemed to be in a hurry. He came near Kunjar and said, ” Come let’s go to colony. There…

View original post 1,778 more words